ഒഡീഷയിൽ ട്രെയിനിനുള്ളിൽ തീപിടിത്തം, പരിഭ്രാന്തരായി യാത്രക്കാർ



ഭൂവനേശ്വർ> ഒഡീഷയിൽ ഒന്നിന് പിറകെ വീണ്ടും ട്രെയിൻ അപകടങ്ങൾ. ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 280 ആളുകൾ മരിച്ച അപകടത്തിന്റെ ആഘാതം വിട്ടുമാറും മുന്നേ മറ്റൊരു ട്രെയിനുള്ളിൽ തീ പടർന്ന വാർത്തയാണ് വരുന്നത്. നൗപദ ജില്ലയിൽ ദുർഗ് പുരി എക്‌സ്പ്രസിന്റെ എ സി കോച്ചിനുള്ളിലാണ്  വ്യാഴാഴ്ച ചെറിയ തീപിടിത്തമുണ്ടായത് . ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. പലരും ട്രെയിനിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടി. സംഭവത്തിൽ പരിക്കോ  ആളപായമോ ഉണ്ടായിട്ടില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഖരിയാർ റോഡ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിനിന്റെ ബി3 കോച്ചിൽ പുക കണ്ടെത്തിയത്. റെയിൽവേ അധികൃതർ ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ചു, രാത്രി 11 മണിയോടെ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടുവെന്നും റെയിൽവെ അറിയിച്ചു.  കഴിഞ്ഞ ദിവസം കാറ്റിൽ ഗൂഡ്സ് വാഗൺ ഇളകിനീങ്ങി 2 തൊഴിലാളികൾ മരണപെട്ടിരുന്നു. Read on deshabhimani.com

Related News