ജമ്മു കശ്‍മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു



ന്യൂഡൽഹി> ജമ്മു കശ്‌മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. റംബാൻ ജില്ലയിലെ ഖോനി നല്ലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ 40 മീറ്ററോളം ഉള്ളിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. കരസേനയുടെയും പൊലീസിന്റെയും സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരങ്കത്തിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന നിരവധി യന്ത്രങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. Jammu | Rescue operation underway at Khooni Nala, Jammu–Srinagar National Highway in the Makerkote area of Ramban, where a part of an under-construction tunnel collapsed late last night J&K Disaster Management Authority says 10 labourers trapped under debris pic.twitter.com/8DsO24m2oo — ANI (@ANI) May 20, 2022 Read on deshabhimani.com

Related News