കശ്‌മീരിന്റെ പ്രത്യേക പദവി : കർഷകരെപ്പോലെ ത്യാഗം സഹിക്കേണ്ടിവരും: ഫാറൂഖ്‌ അബ്‌ദുള്ള

videograbbed image


ശ്രീനഗർ വിവാദ കാർഷിക നിയമങ്ങൾക്ക്‌ എതിരെ കർഷകർ പ്രതിഷേധിച്ചതുപോലെ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ജനം ത്യാഗങ്ങൾ ചെയ്യേണ്ടി വരുമെന്ന്‌ നാഷണൽ കോൺഫറൻസ്‌ (എൻസി) പ്രസിഡന്റ്‌ ഫാറൂഖ്‌ അബ്‌ദുള്ള പറഞ്ഞു. പാർടി സ്ഥാപകൻ ഷെയ്‌ഖ്‌ മൊഹമ്മദ്‌ അബ്‌ദുള്ളയുടെ 116–-ാം ജന്മ വാർഷികത്തിൽ യൂത്ത്‌ വിങ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തെ കർഷക പ്രതിഷേധത്തിനുശേഷമാണ്‌  പ്രധാനമന്ത്രി നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്‌. എഴുനൂറോളം കർഷകർക്ക്‌ ഇതിനിടയിൽ ജീവൻ നഷ്‌ടപ്പെട്ടു. അവകാശങ്ങൾ തിരിച്ചുകിട്ടാൻ ഇത്തരത്തിൽ ത്യാഗങ്ങൾ സഹിക്കേണ്ടിവരും–- അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News