പ്രതിഷേധിക്കാം; റോഡ്‌ തടയരുത്‌ ; കർഷകരോട്‌ സുപ്രീംകോടതി



ന്യൂഡൽഹി പ്രതിഷേധിക്കാനുള്ള അവകാശത്തിന്‌ എതിരല്ലെങ്കിലും റോഡുകൾ തടയുന്നത്‌ ശരിയല്ലെന്ന്‌ കർഷകരോട്‌ സുപ്രീംകോടതി. കർഷകപ്രക്ഷോഭകര്‍ ഭാഗമായി റോഡ്‌ തടയുന്നത് നിര്‍ത്തണമെന്ന ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം.  ‘കോടതി പരിഗണിക്കുന്ന വിഷയമാണെങ്കിലും പൊതുപ്രതിഷേധങ്ങൾ നടത്തുന്നതിനോട്‌ എതിർപ്പില്ല. ഏത്‌ രീതിയിലും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്‌. എന്നാൽ, റോഡുകൾ തടസ്സപ്പെടുത്തുന്നത്‌ ശരിയല്ല’–- ജസ്‌റ്റിസ്‌ സഞ്‌ജയ്‌ കിഷൻ കൗൾ വാക്കാൽ നിരീക്ഷിച്ചു. റോഡ്‌ തടയുന്നത്‌ കർഷകരല്ലെന്നും പൊലീസാണെന്നും ചില കർഷകസംഘടനകൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ദവേ പറഞ്ഞു. ‘കർഷകരെ തടഞ്ഞശേഷം ബിജെപി രാംലീലാ മൈതാനത്തിൽ റാലി നടത്തി. എന്തുകൊണ്ടാണ്‌ ചിലർക്കുമാത്രം പ്രതിഷേധത്തിനും റാലിക്കും അവസരം നൽകുന്നത്‌?’–-ദുഷ്യന്ത്‌ദവേ ചോദിച്ചു. കാർഷിക നിയമങ്ങൾക്കെതിരായ ഹർജികൾ കോടതിയുടെ പരിഗണനയിലുള്ളപ്പോൾ പൊതുപ്രതിഷേധങ്ങൾ നിയമപരമായി ശരിയാണോയെന്ന ഹർജി സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച്‌ പരിഗണിക്കുന്നുണ്ട്‌. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പൊതുപ്രതിഷേധങ്ങൾ നടത്തുന്നത്‌ ശരിയായ പ്രവണതയല്ലെന്ന്‌ ഹർജി പരിഗണിക്കുന്ന ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ പരാമർശിച്ചിരുന്നു. Read on deshabhimani.com

Related News