കര്‍ഷക സംഘടനകളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിഫലം

അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ചയ്‌ക്ക്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുന്നു ഫോട്ടോ: കെ എം വാസുദേവന്‍


ന്യൂഡൽഹി> കർഷക സംഘടനകൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ച്‌ സമരം തളർത്താനുള്ള കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും ശ്രമം വിഫലമായി. കർഷകസമരത്തെ പഞ്ചാബുകാരുടെ മാത്രം പ്രക്ഷോഭമായി ചിത്രീകരിക്കാനാണ്‌ കേന്ദ്രം തുടക്കംമുതൽ ശ്രമിച്ചത്‌. കഴിഞ്ഞ രണ്ട്‌ തവണയും പഞ്ചാബിലെ കർഷകരുമായി മാത്രം ചർച്ച നടത്തി. ഇതിന്റെ തുടർച്ചയായി, നേരത്തേ ചർച്ച നടത്തിയ സംഘടനകളുമായി കൂടിയാലോചനയ്‌ക്ക്‌ തയ്യാറാണെന്ന്‌ കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർ തിങ്കളാഴ്‌ച രാത്രി വൈകി അറിയിച്ചു. എന്നാൽ, അഖിലേന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളെ പങ്കെടുപ്പിക്കാത്ത ചർച്ചയ്‌ക്ക്‌ ഇല്ലെന്ന്‌ പഞ്ചാബ്‌ കർഷകനേതാക്കൾ ഉറപ്പിച്ചു പറഞ്ഞു. ഒടുവിൽ അഖിലേന്ത്യാ തലത്തിലുള്ള കർഷകനേതാക്കളെയും സർക്കാർ ചർച്ചയ്‌ക്ക്‌ ക്ഷണിച്ചു. ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഏതാനും കർഷകസംഘടനകളുമായി നേരിട്ട്‌ ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒറ്റക്കെട്ടാണെന്ന്‌ കർഷകസംഘടനകൾ പ്രതികരിച്ചു. Read on deshabhimani.com

Related News