രാജസ്ഥാനിലും ടോള്‍ പ്ലാസകള്‍ 
തുറന്നിട്ട് കര്‍ഷകര്‍



ന്യൂഡൽഹി കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ഹരിയാനയ്‌ക്കും പഞ്ചാബിനും പുറമെ രാജസ്ഥാനിലും സര്‍ക്കാരിന്റെ ടോൾ പിരിവ്‌ അവസാനിപ്പിച്ച്‌ കര്‍ഷകര്‍. ടോൾ പ്ലാസകൾ എല്ലാ വാഹനങ്ങൾക്കുമായി തുറന്നിട്ടു. ജയ്‌പുർ–- ഡൽഹി ദേശീയപാതയിൽ ഹരിയാന അതിർത്തിയിലെ ഷാജഹാൻപുർ ടോൾ പ്ലാസ വെള്ളിയാഴ്‌ച കർഷകർ കൂട്ടമായെത്തി തുറന്നു. സിക്കർ, ചുരു, ബിക്കാനീർ ജില്ലകളിലെ ടോൾ പ്ലാസകളും കർഷകർ തുറന്നു. ഹരിയാന, പഞ്ചാബ്, ഡൽഹി അതിർത്തിമേഖലകളിലെയും ടോൾ പ്ലാസകൾ കർഷകർ നേരത്തെ തുറന്നിരുന്നു. മിക്ക ടോൾ പ്ലാസയും രണ്ടുമാസമായി സമരകേന്ദ്രങ്ങളാണ്. ഉത്തരേന്ത്യയിൽ സംഘടിപ്പിച്ചുവരുന്ന കിസാൻ മഹാപഞ്ചായത്തുകൾ രാജ്യത്തെ മറ്റ്‌ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തു. രാജസ്ഥാനിലെ സിക്കർ, ഹനുമാൻഗഢ്‌, ശ്രീഗംഗാനഗർ, ഹരിയാനയിലെ കർണാൽ, റോത്തക്ക്‌, സിർസ, ഹിസാർ, ബഹാദൂർഗഢ്‌, യുപിയിലെ മൊറാദാബാദ്‌, മഹാരാഷ്ട്രയിലെ അകോള എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ കിസാൻ  മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും. ബികെയു നേതാവ്‌ രാകേഷ്‌ ടികായത്ത്‌ പങ്കെടുക്കും. 18ന്‌ പകൽ 12 മുതൽ നാലുവരെ രാജ്യവ്യാപകമായി റെയിൽതടയൽ സമരവും കിസാൻ മോർച്ച പ്രഖ്യാപിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News