കർഷകസംഘടനകളെ അവഹേളിച്ച്‌
 കേന്ദ്രമന്ത്രി



ന്യൂഡൽഹി മാപ്പ്‌ പറഞ്ഞ്‌ പ്രധാനമന്ത്രി കാർഷികനിയമങ്ങൾ പിൻവലിച്ചെങ്കിലും കർഷകസംഘടനകളെ അവഹേളിച്ച്‌ കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ്. ‘എന്തുകൊണ്ടാണ്‌ ആ നിയമങ്ങളെ കരിനിയമങ്ങളെന്ന്‌ വിളിക്കുന്നതെന്ന്‌ ഒരു കർഷകനേതാവിനോട്‌ ചോദിച്ചു. കറുത്ത മഷിയിൽ എഴുതിയതിനാൽ കരിനിയമമാകുമോയെന്നും അന്വേഷിച്ചു. നിങ്ങൾ പറഞ്ഞതിനോട്‌ ഞാനും യോജിക്കുന്നു എന്നാലും അത്‌ കരിനിയമമാണെന്നായിരുന്നു നേതാവിന്റെ പ്രതികരണം.  ഇതിനൊക്കെ എന്ത്‌ ചികിത്സയാണ്‌ നൽകേണ്ടത്‌ ? കർഷകസംഘടനകൾക്കിടയിൽ തങ്ങളാണ്‌ നേതൃത്വമെന്ന അവകാശവാദമുന്നയിച്ചുള്ള മത്സരം ശക്തമാണ്‌. ചെറുകിട കർഷകരുടെ ക്ഷേമത്തെക്കുറിച്ച്‌ അവർക്ക്‌ ചിന്തയില്ല. ഇതിനാലാണ്‌ പ്രധാനമന്ത്രി നിയമങ്ങൾ പിൻവലിച്ചത്‌ ’–- വി കെ സിങ് മാധ്യമങ്ങളോട്‌ പ്രതികരിച്ചു. Read on deshabhimani.com

Related News