VIDEO - കർഷകരെ അടിച്ചൊതുക്കണമെന്ന്‌ ഹരിയാന മുഖ്യമന്ത്രി; "ജാമ്യം ലഭിക്കുന്നതിൽ ആശങ്കവേണ്ട'



ന്യൂഡൽഹി > കർഷകരെ അടിച്ചൊതുക്കാൻ ആഹ്വാനം ചെയ്‌ത ഹരിയാന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയും വിവാദമാകുന്നു. ‘സമരം ചെയ്യുന്ന കർഷകരെ ലാത്തികൾ കൈയിലെടുത്ത്‌ നേരിടണം’–- എന്ന്‌ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നു. സർക്കാർ അനുകൂല കർഷകരോടാണ്‌ ഖട്ടറിന്റെ ആഹ്വാനം. ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ ആലോചിക്കേണ്ടെന്നും, ജാമ്യം ലഭിക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്‌. കർഷകരെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ബിജെപിയുടെ ഹിംസാത്മക മനോഭാവമാണ്‌ പ്രദർശിപ്പിക്കുന്നതെന്ന്‌ സംയുക്ത കിസാൻ മോർച്ച. പ്രസ്‌താവന പിൻവലിച്ച്‌ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും കർഷകനേതാക്കൾ ആവശ്യപ്പെട്ടു.   Haryana CM asking pro-gov farmers to raise armed group and even suggests to not bother abt consequences. "Even if you go behind the bars, don worry abt getting bail. Anyway you come out like a big leader," said Haryana CM. @ndtv pic.twitter.com/ngAQ5hSGHp — Mohammad Ghazali (@ghazalimohammad) October 3, 2021 Read on deshabhimani.com

Related News