ജന്ദർമന്ദറിൽ കർഷക പാർലമെന്റ്‌ ; മാർച്ച്‌ നാളെമുതൽ



ന്യൂഡൽഹി കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പാർലമെന്റ്‌ മാർച്ച്‌  വ്യാഴാഴ്‌ചമുതൽ സഭ ചേരുന്ന ദിവസങ്ങളിലെല്ലാം സംഘടിപ്പിക്കുമെന്ന്‌ സംയുക്ത കിസാൻമോർച്ച പ്രഖ്യാപിച്ചു. സിൻഘു അതിർത്തിയിൽനിന്ന്‌ 200 വീതം കർഷകർ എല്ലാദിവസവും പാർലമെന്റ്‌ സ്‌ട്രീറ്റിലെ ജന്ദർമന്ദറിലെത്തും. തുടർന്ന്‌, കർഷക പാർലമെന്റ്‌ സംഘടിപ്പിക്കും–- കിസാൻ മോർച്ച അറിയിച്ചു. കിസാൻമോർച്ചയുടെ ഒമ്പതംഗ ഏകോപന സമിതി ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ്‌ ജന്ദർമന്ദറിലെ സമരപരിപാടി തീരുമാനിച്ചത്‌. പാർലമെന്റിന്‌ മുന്നിലേക്ക്‌ മാർച്ച്‌ അനുവദിക്കില്ലെന്നും പ്രതിഷേധക്കാരുടെ എണ്ണം കുറയ്‌ക്കണമമെന്നും പൊലീസ്‌ ആവശ്യപ്പെട്ടിരുന്നു. രണ്ടാവശ്യവും കർഷകസംഘടനകൾ നിരാകരിച്ചതിനെ തുടർന്നാണ്‌ ചൊവ്വാഴ്‌ച വീണ്ടും ചർച്ച നടത്തിയത്‌. ഓരോ കർഷകസംഘടനയിൽനിന്നും അഞ്ചുപേർ വീതമാകും മാർച്ചിൽ പങ്കാളികളാകുക. എല്ലാവർക്കും ബാഡ്‌ജ്‌ നൽകും.  പേരുവിവരങ്ങൾ പൊലീസിന്‌ മുൻകൂർ നൽകും. രണ്ടുദിവസം വനിതാ കർഷകർ മാത്രമാകും അണിനിരക്കുക. Read on deshabhimani.com

Related News