രാജ്യത്ത് 24 വ്യാജ സര്‍വകലാശാല ; കേരളത്തിലെ വ്യാജന്‍ സെന്റ്‌ ജോൺസ്‌ 
യൂണിവേഴ്‌സിറ്റി



ന്യൂഡൽഹി രാജ്യത്ത്‌ 24 വ്യാജ സർവകലാശാല പ്രവർത്തിക്കുന്നതായി യുജിസി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഉത്തർപ്രദേശിൽ എട്ടും ഡൽഹിയിൽ ഏഴും വ്യാജസ്ഥാപനം. സെന്റ്‌ ജോൺസ്‌ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ കേരളത്തിലും വ്യാജസ്ഥാപനം പ്രവര്‍ത്തിക്കുന്നു. വാരാണസേയ സംസ്‌കൃത വിശ്വവിദ്യാലയ (വാരാണസി), മഹിള ഗ്രാം വിദ്യാപീഠ്‌ (അലഹബാദ്‌), ഗാന്ധി ഹിന്ദി വിദ്യാപീഠ്‌ (അലഹബാദ്‌), നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ്‌ ഇലക്‌ട്രോ കോംപ്ലക്‌സ്‌ ഹോമിയോപ്പതി (കാൺപുർ), നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ ഓപ്പൺ സർവകലാശാല (അലിഗഢ്‌), ഉത്തർപ്രദേശ്‌ വിശ്വവിദ്യാപീഠ്‌ (മഥുര), മഹാറാണ പ്രതാപ്‌ ശിക്ഷ നികേതൻ വിശ്വവിദ്യാലയ (പ്രതാപ്‌ഗഢ്‌), ഇന്ദ്രപ്രസ്ഥ ശിക്ഷ പരിഷദ്‌ (നോയിഡ),ഡൽഹി–- കൊമേഴ്‌സ്യൽ യൂണിവേഴ്‌സിറ്റി, യുണൈറ്റഡ്‌ നേഷൻസ്‌ യൂണിവേഴ്‌സിറ്റി, വൊക്കേഷണൽ യൂണിവേഴ്‌സിറ്റി, എഡിആർ സെൻട്രിക്‌ ജുഡീഷ്യൽ യൂണിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ്‌ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്‌സിറ്റി ഫോർ സെൽഫ്‌ എംപ്ലോയ്‌മെന്റ്‌, ആധ്യാത്മിക്‌ വിശ്വവിദ്യാലയ, പശ്ചിമബംഗാൾ–- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓൾട്ടർനേറ്റീവ്‌ മെഡിസിൻ, ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓൾട്ടർനേറ്റീവ്‌ മെഡിസിൻ (കൊൽക്കത്ത), ഒഡിഷ–-മഹാഭാരത്‌ ശിക്ഷ പരിഷത്‌ (റൂർക്കല), നോർത്ത്‌ ഒറീസ യൂണിവേഴ്‌സിറ്റി ഓഫ്‌ അഗ്രികൾച്ചർ ആൻഡ്‌ ടെക്‌നോളജി (മയൂർഭഞ്ച്‌), പുതുച്ചേരി–- ശ്രീബോധി അക്കാദമി ഓഫ്‌ എഡ്യൂക്കേഷൻ, ആന്ധ്രപ്രദേശ്‌– -ക്രൈസ്റ്റ്‌ ന്യൂടെസ്റ്റമെന്റ്‌ ഡീംഡ്‌ യൂണിവേഴ്‌സിറ്റി, മഹാരാഷ്ട്ര–- രാജ അറബിക്‌ യൂണിവേഴ്‌സിറ്റി, കർണാടകം– -ബദൻഗവി സർക്കാർ വേൾഡ്‌ ഓപ്പൺ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി എന്നിവയാണ്‌ മറ്റ്‌ വ്യാജ സർവകലാശാലകൾ. Read on deshabhimani.com

Related News