ഉയർന്ന പിഎഫ്‌ പെൻഷൻ: അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് മൂന്നു വരെ നീട്ടി



ന്യൂഡൽഹി > 2014 സെപ്തംബർ 1-ന് വിരമിച്ചവർക്ക്‌ എംപ്ലോയീസ് പെൻഷൻ  സ്‌കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് മൂന്ന് വരെ നീട്ടി. സമയ പരിധി മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു.  തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംഘടനകളുടെ  ആവശ്യപ്രകാരമാണ്‌ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ തീയതി നീട്ടിയതെന്ന്‌ സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞു. പെൻഷൻ ഫണ്ടിലേക്ക്‌ ഉയർന്ന വിഹിതം അടച്ചിരുന്ന, 2014  സെപ്തംബർ 1 ന് മുമ്പ്‌ വിരമിച്ചവർക്ക്‌  ഉയർന്ന പെൻഷന് ഓപ്‌ഷ‌ൻ  നൽകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.  തുടർന്ന് ഡിസംബർ 29,  ജനുവരി ഒന്ന് തീയതികളിലെ ഇപിഎഫ്ഒ സർക്കുലർ പ്രകാരം ഫീൽഡ് ഓഫീസുകൾക്ക് ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിരുന്നു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ സൗകര്യം 03.03.2023 വരെയാണ് ഇപിഎഫ്ഒ  ​​വെബ്‌സൈറ്റിൽ നൽകിയിരുന്നത്. അതാണ് മെയ് മൂന്നിലേക്ക് നീട്ടിയത്. 2014  സെപ്തംബർ 1 ന് മുമ്പ്‌ വിരമിച്ചവർക്ക്‌ ഓപ്‌ഷൻ നൽകാനുള്ള തീയതി നേരത്തേ തന്നെ മെയ്‌ മൂന്നായിരുന്നു. Read on deshabhimani.com

Related News