ഇഡിയെ ആയുധമണിയിച്ച് കേന്ദ്രം



ന്യൂഡൽഹി > പ്രതിപക്ഷപാർടികളെയും നേതാക്കളെയും വേട്ടയാടാനുള്ള കേന്ദ്രസർക്കാരിന്റെ പ്രധാന ആയുധമായ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്‌ കൂടുതൽ അധികാരങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൽ കഴിഞ്ഞ ദിവസം  വരുത്തിയ പുതിയ ഭേദഗതി പ്രകാരം മിലിട്ടറി ഇന്റലിജൻസ്‌ അടക്കം പതിനഞ്ച്‌ മന്ത്രാലയംകൂടി ഇഡിക്ക്‌ വിവരങ്ങളും രേഖകളും നൽകാൻ ബാധ്യസ്ഥരായി. കേസ് ഫയൽ ചെയ്യാനും ‘അന്വേഷണ’ത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ നടപടിയെടുക്കാനും ഇഡിക്ക്‌ കഴിയും. വിദേശകാര്യ മന്ത്രാലയം, ദേശീയ അന്വേഷണ ഏജൻസി, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, സംസ്ഥാന പൊലീസ്, ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്,  കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ, പ്രത്യേക അന്വേഷക സംഘം, നാഷണൽ ഇന്റലിജൻസ് ഗ്രിഡ്, സെൻട്രൽ വിജിലൻസ് കമീഷൻ, ഡിഫൻസ് ഇന്റലിജൻസ് ഏജൻസി, നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ, വൈൽഡ് ലൈഫ് കൺട്രോൾ തുടങ്ങിയവയടക്കം ഇഡിക്ക്‌ വിവരങ്ങൾ നൽകണം.   Read on deshabhimani.com

Related News