ശിവസേന എംപി സഞ്ജയ് റാവുത്തിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്



മുംബൈ> കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ശിവസേന എംപി സഞ്ജയ് റാവുത്തിന്റെ വീട്ടിൽ എൻഫോഴ്‌‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ് നടത്തുന്നു. ഞായറാഴ്‌ച രാവിലെ ഏഴിന് റാവുത്തിന്റെ വീട്ടിലെത്തിയ ഇഡി സംഘം അദ്ദേഹത്തെ ചോദ്യംചെയ്യുകയാണെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്‌തു.   Mumbai | Enforcement Directorate officials conduct search & questioning at the residence of Shiv Sena leader Sanjay Raut, in the Patra Chawl land scam case pic.twitter.com/eE0E9mxatl — ANI (@ANI) July 31, 2022 സിആര്‍പിഎഫ് സംഘത്തോടൊപ്പമാണ് ഇഡി ഉദ്യോഗസ്ഥര്‍ സഞ്ജയ് റാവുത്തിന്റെ മുംബൈയിലെ ബാൻഡുപ്പിലുള്ള വീട്ടിലെത്തിയത്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 20നും 27നും ഇഡി റാവുത്തിന് സമന്‍സ് നല്‍കിയിരുന്നു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അതുകഴിഞ്ഞുമാത്രമെ ഹാജരാകാൻ കഴിയൂ എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.   महाराष्ट्र आणि शिवसेना लढत राहील. — Sanjay Raut (@rautsanjay61) July 31, 2022 അതേസമയം തനിക്കെതിരെ നടക്കുന്നത് രാഷ്‌ട്രീയ പകപോക്കലാണെന്നും വ്യാജ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. മഹാരാഷ്‌ട്രയും ശിവസേനയും പോരാട്ടം തുടരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. റെയ്‌ഡിന് പിന്നാലെ റാവുത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചുകൂടി.   #WATCH Shiv Sena leader Sanjay Raut at his Mumbai residence as Enforcement Directorate conducts a raid there, in connection with the Patra Chawl land scam case pic.twitter.com/TnemlfgV1F — ANI (@ANI) July 31, 2022     Read on deshabhimani.com

Related News