ഏക്‌നാഥ്‌ ഷിൻഡെയ്‌ക്കും സംഘത്തിനും താവളം ഒരുക്കിയത്‌ 
ബിജെപി പ്രമുഖർ



ന്യൂഡൽഹി ഏക്‌നാഥ്‌ ഷിൻഡെയ്‌ക്കും സംഘത്തിനും സൂറത്തിൽ താവളം ഒരുക്കിയത്‌ ബിജെപി ഗുജറാത്ത്‌ സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിന്റെ മേൽനോട്ടത്തിൽ. ഗുവാഹത്തിയിൽ ഷിൻഡെയും സംഘത്തിനും ആതിഥ്യമരുളുന്നത്‌ അസം മുഖ്യമന്ത്രി ഹിമാന്ത ബിസ്വ സർമ. ഷിൻഡെയുമായി അട്ടിമറിക്കായി കൂടിയാലോചന നടത്തിയത്‌ കേന്ദ്രമന്ത്രി ഭൂപേന്ദർസിങ്‌ യാദവ്‌, ബിജെപി ദേശീയ സെക്രട്ടറി സി ടി രവി എന്നിവർ. മഹാരാഷ്‌ട്ര സർക്കാരിനെ അട്ടിമറിക്കാനുള്ള പദ്ധതി ബിജെപിയുടേതാണെന്ന്‌ ഇതിൽനിന്ന്‌ വ്യക്തം. ഷിൻഡെയും സംഘവും സൂറത്തിലെ പഞ്ചനക്ഷത്രഹോട്ടലിൽ തങ്ങിയപ്പോൾ മറ്റെല്ലാ പരിപാടിയും മാറ്റിവച്ച്‌ മോദിയുടെയും അമിത്‌ ഷായുടെയും വിശ്വസ്‌തനായ പാട്ടീൽ ഒപ്പംനിന്നു. അസമിലെ ഹോട്ടലിലെത്തി മുഖ്യമന്ത്രി ഹിമാന്ത ക്രമീകരണം പരിശോധിച്ചു. Read on deshabhimani.com

Related News