ഇഡിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധം; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍



ന്യൂഡല്‍ഹി> സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക  പ്രതിഷേധം തുടരവെ രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ വിജയ് ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത് കേരളത്തില്‍ നിന്നുള്ള എംപിമാരായ രമ്യ ഹരിദാസ്, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവരെ പൊലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ച് മാറ്റി. കെ സി വേണുഗോപാല്‍, മാണിക്കം ടാഗോര്‍, ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി, രഞ്ജിത് രഞ്ജന്‍ തുടങ്ങിയ എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാം തവണയാണ് സോണിയാഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച മൂന്നുമണിക്കൂറോളം സോണിയയെ ചോദ്യം ചെയ്തിരുന്നു.   Read on deshabhimani.com

Related News