പൊന്നിയിൻ സെൽവൻ നിർമാതാവിന്റെ ഓഫീസിൽ ഇഡി റെയ്ഡ്



ചെന്നൈ> പൊന്നിയിൻ സെൽവൻ ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ഓഫീസിൽ എൻഫോഴ്‌‌സ്‌‌മെന്റ് റെയ്‌ഡ്. ലൈക പ്രൊഡക്ഷൻസിൻറെ ചെന്നൈയിലെ എട്ട് സ്ഥാപങ്ങളിലും പരിസരങ്ങളിലുമായാണ് റെയ്‌ഡ്. പണമിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വിജയ് നായകനാകുന്ന ലിയോ ആണ് കമ്പനിയുടെ അടുത്ത ചിത്രം. ED conducts raids at LYCA Productions in Chennai. More details awaited: Sources pic.twitter.com/lZOX7pE9ks — ANI (@ANI) May 16, 2023 Read on deshabhimani.com

Related News