ഡൽഹി മദ്യനയ അഴിമതി ; ഇഡി കുറ്റപത്രത്തിൽ കെജ്‌രിവാളും



ന്യൂഡൽഹി ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഇഡി  കുറ്റപത്രത്തിൽ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാളിന്റെ പേര്.  ഡൽഹി റോസ്‌ അവന്യൂ കോടതിയിലാണ്‌ പുതിയകുറ്റപത്രം സമർപ്പിച്ചത്‌. കസ്‌റ്റഡിയിലുള്ള എഎപിയുടെ കമ്യൂണിക്കേഷൻസ്‌ ഇൻ ചാർജും മലയാളിയുമായ വിജയ്‌ നായരുടെ മൊഴി ഉദ്ധരിച്ചാണ്‌  കെജ്‌രിവാളിന്റെ പേര്‌ പരാമർശിച്ചത്‌. കേസില്‍ കെജ്‌രിവാൾ പ്രതിയല്ല. മറ്റൊരു പ്രതിയും  മദ്യക്കമ്പനി ഉടമയുമായ സമീർ മഹേന്ദ്രുവുമായി കെജ്‌രിവാൾ വീഡിയോ കോൾ നടത്തിയെന്നും അഴിമതിപണമായ 100 കോടിയില്‍ എഴുപത്‌ ലക്ഷം ഗോവ തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചെന്നുമാണ്  ഇഡി  ആരോപണം.  തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കവിത, വൈഎസ്ആർ കോൺഗ്രസ്‌ എംപി മഗുന്ത ശ്രീനിവാസലു റെഡ്ഡി, അരബിന്ദോ ഫാർമ തലവൻ  ശരത് റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് പണം നല്‍കിയതെന്നും ആരോപിക്കുന്നു. വിജയ്‌ നായർ വേണ്ടപ്പെട്ട ആളാണെന്ന് സമീർ മഹേന്ദ്രുവിന്‌ വീഡിയോകോളില്‍ കെജ്‌രിവാൾ പറഞ്ഞെന്നും കുറ്റപത്രത്തിലുണ്ട്. കെട്ടുകഥ: കെജ്‌രിവാൾ ഇഡി കുറ്റപത്രം കെട്ടുകഥയാണെന്നും എഎപി സർക്കാരിനെ അട്ടിമിക്കാൻ കേന്ദ്രം ഗൂഢാലോചന നടത്തുകയാണെന്നും കെജ്‌രിവാൾ പ്രതികരിച്ചു. അയ്യായിരം കുറ്റപത്രം എഎപി സർക്കാരിനെതിരെ ഇഡി നൽകിയിട്ടുണ്ടാകും. ഒരെണ്ണത്തിലെങ്കിലും ശിക്ഷിക്കാൻ അവർക്ക്‌ സാധിച്ചോയെന്നും അദ്ദേഹം പരിഹസിച്ചു. Read on deshabhimani.com

Related News