ഡിവൈഎഫ്‌ഐ അഖിലേന്ത്യാസമ്മേളനം: മഹാറാലിയും പൊതുസമ്മേളനവും നാളെ



ന്യൂഡൽഹി > യുവജനമഹാസമ്മേളനത്തെ വരവേൽക്കാൻ കൊൽക്കത്തയുടെ മണ്ണും മനസും ഒരുങ്ങി. ഡിവൈഎഫ്‌ഐയുടെ 11ാമത്‌ അഖിലേന്ത്യാസമ്മേളനത്തിന്‌ മുന്നോടിയായി വ്യാഴാഴ്‌ച്ച  മഹാറാലിയും പൊതുസമ്മേളനവും നടക്കും. സിയാൽദാ, ഹൗറാ റെയിൽവേസ്‌റ്റേഷനുകളിൽ നിന്നുള്ള റാലികൾ എസ്‌പ്ലനേഡിലെ റാണിറഷ്‌മണി റോഡിൽ ഒരുമിച്ച്‌ വൻറാലിയായി മാറും. റാലിയെ തുടർന്നുള്ള പൊതുസമ്മേളനത്തിൽ സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ബ്യൂറോ അംഗം മുഹമദ്‌സലീം, ഡിവൈഎഫ്‌ഐ അഖിലേന്ത്യാപ്രസിഡന്റ്‌ എ എ റഹീം, ജനറൽസെക്രട്ടി അവോയ്‌ മുഖർജി തുടങ്ങിയവർ പങ്കെടുക്കും. വെള്ളിയാഴ്‌ച്ച പകൽ 10ന്‌ സാൾട്ട്‌ലേക്ക്‌ ഈസ്‌റ്റേൺ സോൺ കൾച്ചറൽ സെന്ററിൽ പ്രതിനിധി സമ്മേളനം തുടങ്ങും. പ്രമുഖമാധ്യമപ്രവർത്തകൻ ശശികുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ സ്വാഗതം ചെയ്യാൻ വിപുലമായ സജ്ജീകരണങ്ങളാണ്‌ സംഘാടകസമിതി ഒരുക്കിയിട്ടുള്ളത്‌.  ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ പേരിലുള്ള നഗറിലാണ്‌ സമ്മേളനം. സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ വിവിധ സാംസ്‌കാരികപരിപാടികളും സെമിനാറുകളും നടക്കും. വർഗീയതയെ പ്രതിരോധിക്കാനും യുവജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുമുള്ള പോരാട്ടങ്ങൾക്ക്‌ സമ്മേളനം കൂടുതൽ ഊർജം പകരും.   Read on deshabhimani.com

Related News