ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്‌ നാളെ തുടക്കം



കൊൽക്കത്ത ഡിവൈഎഫ്‌ഐയുടെ 11–-ാം അഖിലേന്ത്യ സമ്മേളനം വൻ വിജയമാക്കാൻ കൊൽക്കത്ത ഒരുങ്ങി. മെയ് 12 മുതൽ 15 വരെയാണ് സമ്മേളനം. 12ന് കൊൽക്കത്ത എസ്‌പ്ലനേഡ് റാണി റാഷ്മണി റോഡിൽ വൻ യുവജന റാലി നടക്കും. പൊതുസമ്മേളനത്തിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം അധ്യക്ഷനാകും. സിപിഐ എം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം എന്നിവർ സംസാരിക്കും. 13 മുതൽ  സാൾട്ട് ലേക്ക് ഈസ്‌റ്റേൺ സോൺ കൾച്ചറൽ സെന്ററിലാണ് പ്രതിനിധി സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന സെമിനാറിൽ കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് അടക്കമുള്ളവർ പങ്കെടുക്കും. വൻ പിന്തുണയാണ്‌ പൊതുജനങ്ങളിൽനിന്ന്‌ പ്രത്യേകിച്ച് യുവാക്കളിൽനിന്ന്‌ ലഭിക്കുന്നതെന്ന്‌ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി പറഞ്ഞു. Read on deshabhimani.com

Related News