ഗുജറാത്തിൽ വൻ ലഹരിവേട്ട; 250 കോടിയുടെ ഹെറോയിൻ പിടികൂടി



അഹമ്മദാബാദ്‌ > ഗുജറാത്ത്‌ തീരത്ത്‌ വൻ ലഹരി വേട്ട. തീരത്തെത്തിയ ഇറാനിയൻ ബോട്ടിൽ നിന്നു 250 കോടി വിലവരുന്ന ഹെറോയിൻ പിടികൂടി. കോസ്‌റ്റ്‌ ഗാർഡും തീവ്രവാദ വരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ്‌ 50 കിലോയോളം വരുന്ന ഹെറോയിൻ ശേഖരം പിടിച്ചെടുത്തത്‌. കടൽ വഴി ലഹരിക്കടത്ത്‌ നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്‌ മയക്കുമരുന്ന്‌ പിടിച്ചെടുത്തതെന്നും ബോട്ടിലെ ജീവനക്കാരായ ഏഴ്‌ ഇറാനിയൻ പൗരന്മാർ പിടിയിലായതായും തീവ്രവാദ വിരുദ്ധ സേന ഡിഐജി ഹിമാൻഷു ശുക്ല പറഞ്ഞു.   Read on deshabhimani.com

Related News