കേന്ദ്രസർക്കാർ എതിർപക്ഷത്തിനെതിരെ ഏജൻസികളെ ദുരുപയോ​ഗം ചെയ്യുന്നു: ഡി കെ ശിവകുമാർ



മംഗളൂരു> ബാക്കിയെല്ലാം പരാജയപ്പെടുമ്പോഴാണ്‌ കേന്ദ്രസർക്കാർ എതിർപക്ഷത്തിനെതിരെ തങ്ങളുടെ വരുതിയലുള്ള  ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതെന്ന്‌ കർണാടക കോൺഗ്രസ്‌ അധ്യക്ഷൻ ഡി കെ ശിവകുമാർ. ബിജെപി സർക്കാർ രാഹുൽഗാന്ധിയേയും സോണിയ ഗാന്ധിയേയും ഇഡിയെ ഉപയോഗിച്ച്‌ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ നടത്തിയ പ്രതിഷേധ സമരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തെ ഈ സർക്കാർ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ്‌ തങ്ങളെ അറസ്‌റ്റ്‌ ചെയ്‌തത്‌. കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. Read on deshabhimani.com

Related News