അഴിമതി ആരോപണം: കെജ്‌രിവാളിന്റെ ഡെപ്യൂട്ടി സെക്രട്ടറിയെ സസ്‌പെൻഡ്‌ ചെയ്‌തു



ന്യൂഡൽഹി> ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട്‌ സബ്‌ഡിവിഷണൽ മജിസ്‌ട്രേറ്റുമാരെയും ലെഫ്‌റ്റനന്റ്‌ ഗവർണറുടെ ഓഫീസ്‌ സസ്‌പെൻഡ്‌ ചെയ്‌തു. അഴിമതി ആരോപണത്തെ തുടർന്നാണ്‌ ഡെപ്യൂട്ടി സെക്രട്ടറി പ്രകാശ്‌ചന്ദ്രതാക്കൂർ, വസന്ത്‌വിഹാർ എസ്‌ഡിഎം ഹർഷിത്‌ജെയിൻ, വിവേക്‌വിഹാർ എസ്‌ഡിഎം ദേവേന്ദർശർമ ഡൽഹി ഡെവലപ്പ്‌മെന്റ്‌ അതോറിറ്റിയിലെ (ഡിഡിഎ) രണ്ട്‌ അസി. എൻജിനിയർമാർ തുടങ്ങിയവരെ സസ്‌പെൻഡ്‌ ചെയ്‌തത്‌. ഇവർക്കെതിരെ അച്ചടക്കനടപടികൾ തുടരുമെന്ന്‌ ലെഫ്‌. ഗവർണർ വിനയ്‌കുമാർ സക്‌സേനയുടെ ഓഫീസ്‌ അറിയിച്ചു. കൽക്കാജി എക്‌സ്‌റ്റൻഷനിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കായി നിർമിച്ച ഫ്ലാറ്റുകളുടെ നിർമാണത്തിൽ ക്രമക്കേട്‌ കാണിച്ചെന്നാണ്‌ ആരോപണം. Read on deshabhimani.com

Related News