പൊലീസ് പിടിക്കും മുമ്പ് ഇറങ്ങിയോടി; യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ ഓട്ടം വൈറൽ



ന്യൂഡൽഹി> പൊലീസ് കസ്റ്റഡിയിൽ എടുക്കും മുമ്പ് ഇറങ്ങിയോടിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന്റെ ഓട്ടം സോഷ്യൽ മീഡിയിൽ വൈറൽ.  കോൺ​ഗ്രസ് ആസ്ഥാനത്തിന് സമീപത്ത് നിന്നും കാറിൽ നിന്നും വിളിച്ചിറക്കി പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവെയാണ് ശ്രീനിവാസ് ഇറങ്ങിയോടിയത്.  ശ്രീനിവാസിന്റെ ഓട്ടം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു. നാഷണൽ ഹെറാൾഡ്‌ പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ്‌ നേതാവ് സരാഹുൽഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ (ഇഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതിരായ പ്രതിഷേധം മുന്നിൽ കണ്ടാണ് പൊലീസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തത്.   Video of @srinivasiyc Video of @srinivasiyc Read on deshabhimani.com

Related News