സ്ഫോടക വസ്തുക്കളുമായി 6 ഭീകരർ പിടിയിൽ ; രണ്ട്‌ പേർ 
പാക്‌ പരിശീലനം ലഭിച്ചവർ



ന്യൂഡൽഹി പാക്‌ പരിശീലനം ലഭിച്ച രണ്ടുപേരടക്കം ആറു ഭീകരരെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടി. ഇവരിൽനിന്ന് സ്ഫോടകവസ്തുക്കളും തോക്കും കണ്ടെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ പദ്ധതി ഇട്ടിരുന്നതായാണ്‌ വിവരം. ജൻ  മുഹമ്മദ് ഷെയ്ഖ് (47, മുംബൈ), ഒസാമ (22, ഡൽഹി), മൂൽചന്ദ് (47, റായ്‌ബറേലി), സീഷൻ ഖമർ (28, പ്രയാഗ്‌ രാജ്‌), മുഹമ്മദ് അബൂബക്കർ (23, ബഹ്‌റായിച്ച്‌ ), മുഹമ്മദ് ആമിർ ജാവേദ് (31, ലഖ്‌നൗ) എന്നിവരാണ് പിടിയിലായത്. ഒരാളെ രാജസ്ഥാനിലെ കോട്ടയിൽനിന്നും രണ്ടുപേരെ ഡൽഹിയിൽനിന്നും മൂന്നുപേരെ ഉത്തർപ്രദേശിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. രണ്ടു സംഘമായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഒരുസംഘം ആയുധങ്ങളെത്തിക്കുകയും മറ്റൊരു സംഘം ഹവാലവഴി  ഫണ്ട് കണ്ടെത്തുകയുമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. Read on deshabhimani.com

Related News