ഡൽഹി മേയർ തെരഞ്ഞെടുപ്പ്‌ 
വീണ്ടും അലങ്കോലമാക്കി ബിജെപി



ന്യൂഡൽഹി ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്‌ വീണ്ടും അലങ്കോലമാക്കി ബിജെപി. കൗൺസിലർമാരുടെ സത്യപ്രതിജ്ഞയ്‌ക്കുശേഷം വോട്ടെടുപ്പിലേക്ക്‌ കടക്കേണ്ട ഘട്ടത്തിൽ ബിജെപി കൗൺസിലർമാർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി യോഗം തടസ്സപ്പെടുത്തി. നടപടികളുമായി മുന്നോട്ടുപോകാനാകാത്ത സാഹചര്യത്തിൽ കൗൺസിൽ യോഗം നിർത്തിവയ്‌ക്കുകയാണെന്ന്‌ അധ്യക്ഷപദവിയിലുള്ള ബിജെപി കൗൺസിലർ സത്യശർമ പ്രഖ്യാപിച്ചു. വോട്ടെടുപ്പ്‌ നടക്കില്ലെന്ന്‌ തീർച്ചയായതിനുശേഷം ബിജെപി കൗൺസിലർമാർ പുറത്തേക്കിറങ്ങി. വോട്ടെടുപ്പ്‌ നടക്കാതെ പുറത്തേക്ക്‌ ഇറങ്ങില്ലെന്ന നിലപാടിലാണ്‌ എഎപി കൗൺസിലർമാർ. ഇത്‌ രണ്ടാംവട്ടമാണ്‌ ബിജെപി മേയർ–- ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്‌ അലങ്കോലപ്പെടുത്തുന്നത്‌. ജനുവരി ആറിനു ചേർന്ന ആദ്യ കൗൺസിൽ യോഗവും ബിജെപി അംഗങ്ങൾ തടസ്സപ്പെടുത്തി. Read on deshabhimani.com

Related News