മദ്യനയഅഴിമതി കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യും



ന്യൂഡൽഹി ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആർഎസ്‌ എംഎൽസിയുമായ കെ കവിതയെ ചോദ്യംചെയ്യാന്‍ നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. വ്യാഴാഴ്‌ച ഹാജരാകാനാണ്‌ നിർദേശം. ഹൈദരാബാദ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മലയാളി മദ്യവ്യവസായി അരുൺ രാമചന്ദ്രൻപിള്ളയെ  ഇഡി അറസ്റ്റ്‌ ചെയ്‌തതിന് പിന്നാലെയാണ് നോട്ടീസ്. ജനവിരുദ്ധമായ കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്തിയതിന്‌ ഡൽഹിയിലെ സ്വേച്ഛാധിപതികൾ വേട്ടയാടുകയാണെന്ന്‌ കവിത പ്രതികരിച്ചു. ഹാജരാകാൻ കൂടുതൽ സമയം തേടി. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്നും അവർ പറഞ്ഞു. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ്‌ സിസോദിയയുടെ അറസ്റ്റിൽ പ്രതിഷേധിച്ച്‌ കെസിആര്‍ ഉൾപ്പെടെ എട്ട്‌ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിരുന്നു. കത്ത്‌ സംയുക്ത പ്രതിപക്ഷനീക്കമായി  മാധ്യമങ്ങൾ വിശേഷിപ്പിച്ചു.പിന്നാലെ കെസിആറിന്റെ മകളെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്‌ രാഷ്ട്രീയ പകപോക്കലാണെന്ന ആക്ഷേപം ശക്തമായി. Read on deshabhimani.com

Related News