ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പ്‌ : തോൽവി ഭയത്തിൽ ബിജെപി



ന്യൂഡൽഹി പതിനഞ്ച്‌ വർഷം നീണ്ട ഡൽഹി കോർപറേഷൻ ഭരണം കൈവിട്ടുപോകുമെന്ന ഭയത്തിൽ ബിജെപി. ഭരണം നിലനിർത്താൻ അറുപതംഗ താരപ്രചാരകരെ ബിജെപി രംഗത്തിറക്കി. ദേശീയ പ്രസിഡന്റ്‌ ജെ പി നദ്ദ മുതൽ വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർവരെ പ്രചാരണത്തിനിറങ്ങും. ആഭ്യന്തരമന്ത്രി അമിത്‌ ഷാ, കേന്ദ്രമന്ത്രിമാർ, വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പട്ടികയിലുണ്ട്‌. ന്യൂനപക്ഷ വിഭാഗങ്ങളിൽ വിള്ളലുണ്ടാക്കുകയും മറുവശത്ത്‌ ലവ്‌ ജിഹാദടക്കമുള്ള തീവ്ര ഹിന്ദുത്വ ആശയങ്ങളുന്നയിച്ചുമാണ്‌ ബിജെപിയുടെ പ്രചാരണം. പൂർണമായും അരവിന്ദ്‌ കെജ്‌രിവാളിനെ ആശ്രയിച്ചാണ്‌ എഎപിയുടെ പ്രചാരണം. ദേശീയ നേതാക്കൾ എത്തുമെങ്കിലും വീടുകയറിയുള്ള പ്രചാരണത്തിനാണ്‌ കോൺഗ്രസ്‌ മുൻതൂക്കം നൽകുന്നത്‌. വർഗീയ പ്രചാരണം തീവ്രമാക്കി ബിജെപി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലുള്ളവരെ രംഗത്തിറക്കി ഗുജറാത്തിൽ ബിജെപി വർഗീയപ്രചാരണം തീവ്രമാക്കി. അയോധ്യയിൽ അമ്പലം നിർമാണത്തിന്‌ തുടക്കമായതും കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രം ഭരിക്കുന്നതുകൊണ്ടാണെന്ന്‌ യോഗി ഗുജറാത്തിൽ തെരഞ്ഞെടുപ്പ്‌ റാലിയിൽ പറഞ്ഞു. ഗാന്ധിജി ആഗ്രഹിച്ചതുപോലെ കോൺഗ്രസിനെ പിരിച്ചുവിടാൻ നേരമായി. രാജ്യത്തെ സംരക്ഷിക്കാൻ കോൺഗ്രസിനാകില്ല–- യോഗി പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ, മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാൻ എന്നിവരും പ്രചാരണത്തിനെത്തി. രാഹുൽ ഗാന്ധിയുടെ സവർക്കർ വിരുദ്ധ പരാമർശത്തിനെതിരെയും ബിജെപി നേതാക്കൾ ആഞ്ഞടിച്ചു. Read on deshabhimani.com

Related News