ഡൽഹി ബജറ്റ്‌ അവതരിപ്പിച്ചു ; അടിസ്ഥാനസൗകര്യവികസനത്തിന്‌ ഊന്നൽ



ന്യൂഡൽഹി അടിസ്ഥാനസൗകര്യവികസനത്തിന്‌ ഊന്നൽനൽകി ഡൽഹി സർക്കാരിന്റെ ബജറ്റ്‌. ധനമന്ത്രി കൈലാഷ്‌ ഗലോട്ട്‌ ബുധനാഴ്‌ച ബജറ്റ്‌ അവതരിപ്പിച്ചു. 78,800 കോടിയുടെ ബജറ്റിൽ അടിസ്ഥാനസൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾക്കാണ്‌ ഊന്നൽ. 2025ഓടെ നഗരത്തിൽ ഓടുന്ന 80 ശതമാനം ബസുകളും ഇലക്‌ട്രിക് ബസുകളാക്കും. 100 മഹിളാ മൊഹല്ലാ ക്ലിനിക്ക്‌ സ്ഥാപിക്കും. വനിതകൾക്കുള്ള സൗജന്യ ബസ്‌യാത്ര തുടരും–- തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ട്‌. വൃത്തിയുള്ളതും സുന്ദരവും ആധുനികവുമായ നഗരം ലക്ഷ്യമിട്ടാണ്‌ ബജറ്റ്‌ തയ്യാറാക്കിയിട്ടുള്ളത്‌. നേരത്തേ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബജറ്റ്‌ അവതരണം തടഞ്ഞുവച്ചതായി ആംആദ്‌മി സർക്കാർ ആരോപിച്ചിരുന്നു. അടിസ്ഥാനസൗകര്യവികസനം, പരസ്യങ്ങൾ നൽകൽ തുടങ്ങിയവയ്‌ക്ക്‌ വകയിരുത്തിയ തുക പുനഃപരിശോധിക്കണമെന്ന്‌ ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. ബജറ്റ്‌ അവതരണം തടസ്സപ്പെടരുതെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പ്രധാനമന്ത്രിക്ക്‌ കത്ത്‌ നൽകി. Read on deshabhimani.com

Related News