മലിനീകരണമുണ്ടാക്കുന്നത് ‘പാക് കാറ്റെ’ന്ന്‌ യുപി ; പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോ 
എന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി പാകിസ്ഥാനില്‍ നിന്നുള്ള കാറ്റാണ് ഡൽഹിയിലെയും സമീപ സ്ഥലങ്ങളിലെയും അന്തരീക്ഷ മലിനീകരണത്തിന്‌ കാരണമെന്ന വിചിത്രവാദം സുപ്രീംകോടതിയില്‍ ഉയര്‍ത്തി  ഉത്തർപ്രദേശ്‌ സർക്കാർ. പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോ?– -എന്ന്‌  സുപ്രീംകോടതി  ചീഫ്‌ജസ്റ്റിസ്‌ എൻ വി രമണ  തിരിച്ചുചോദിച്ചു. ഉത്തർപ്രദേശിലെ വ്യവസായശാലകളിൽനിന്നുള്ള കാറ്റ്‌ ഡൽഹിയിലേക്ക്‌ വരുന്നില്ലെന്നും പാക് കാറ്റാണ്‌ മലിനീകരണം ഉണ്ടാക്കുന്നതെന്നും യുപി സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്‌ജിത്‌കുമാറാണ് വാദമുന്നയിച്ചത്. യുപിയിലെ വ്യവസായങ്ങൾക്ക്‌ നിയന്ത്രണമേർപ്പെടുത്തിയാൽ അത്‌ പഞ്ചസാര, ക്ഷീര വ്യവസായങ്ങൾക്ക്‌ തിരിച്ചടിയാകുമെന്ന്‌ യുപി സർക്കാർ വാദിച്ചു. ഡൽഹി മലിനീകരണവുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കുന്നതിനിടെ പാകിസ്ഥാൻ പരാമര്‍ശം കടന്നുവന്നത്‌.   Read on deshabhimani.com

Related News