ചെന്നൈയിലെ കമ്പനിയിൽ പരിശോധന: ഇന്ത്യൻ നിർമിത തുള്ളിമരുന്ന് 
ഉപയോഗിച്ച്‌ അമേരിക്കയിൽ മരണം

പ്രതീകാത്മക ചിത്രം


ചെന്നൈ ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യുഎസില്‍ ചിലർക്ക് കാഴ്ച നഷ്ടമായെന്ന റിപ്പോര്‍ട്ടിനു പിന്നാലെ ചെന്നൈയിലെ മരുന്നുകമ്പനിയില്‍ റെയ്ഡ്. ‘ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍' മരുന്നുനിര്‍മാണ കമ്പനിയിലാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറും വെള്ളി അര്‍ധരാത്രി പരിശോധന നടത്തിയത്. ഗ്ലോബല്‍ ഫാര്‍മയുടെ മരുന്ന് ഉപയോഗിച്ചതു കാരണം ഒരു മരണമുൾപ്പെടെ സംഭവിച്ചതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പറയുന്നു. കണ്ണിലെ അണുബാധ, കാഴ്ച നഷ്ടപ്പെടല്‍ എന്നിവയടക്കം അമ്പത്തഞ്ചോളം അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പിന്നാലെ മരുന്ന്‌ വിപണിയിൽനിന്ന്‌ പിൻവലിച്ചിരുന്നു. തുടർന്നാണ്‌ അധികൃതർ കമ്പനിയിൽ പരിശോധന നടത്തിയത്‌. മരുന്ന് സാമ്പിൾ ശേഖരിച്ച് യുഎസിലേക്ക് അയച്ചെന്ന് തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളര്‍ ഡോ. പി വി വിജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. Read on deshabhimani.com

Related News