അധ്യാപകരുടെ പാത്രത്തിൽനിന്ന്‌ വെള്ളംകുടിച്ചു; രാജസ്ഥാനിൽ ദലിത്‌ വിദ്യാർഥിയെ മർദിച്ചുകൊന്നു



ജയ്‌പുർ > രാജസ്ഥാനില്‍ സ്‌കൂള്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഒമ്പത് വയസുള്ള ദലിത് വിദ്യാര്‍ത്ഥി മരിച്ചു. അധ്യാപകര്‍ക്കുവേണ്ടി മാറ്റിവച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിനായിരുന്നു മർദനം. സംഭവത്തില്‍ അധ്യാപകനെ പൊലിസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു. ജലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളില്‍ ജൂലൈ 20നാണ് സംഭവം. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി 300 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ കുട്ടി മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. Read on deshabhimani.com

Related News