ഉത്സവ ഘോഷയാത്രയിൽ പങ്കെടുത്തു, ദളിതരുടെ വീടുകൾ കത്തിച്ചു



മംഗളൂരു കർണാടകയിൽ ക്ഷേത്ര ഉത്സവ ഘോഷയാത്രയിൽ പങ്കെടുത്തതിന്‌ സവര്‍ണര്‍ ദളിതരുടെ വീടുകൾ കത്തിക്കുകയും സ്‌ത്രീകളെ പീഡിപ്പിക്കുകയും ചെയ്‌തു. ഹവേരി ജില്ലയിലെ റാണെബെന്നൂർ  നന്ദിഹള്ളി ഗ്രാമത്തിലെ പഞ്ചമസാലി ലിംഗായത്ത് സമുദായത്തിൽപ്പെട്ടവരാണ്‌ ദളിതർക്ക്‌ നേരെ വ്യാപക അക്രമം നടത്തിയത്‌. ദളിത് നേതാവ് മാരിദേവപ്പയുടെ ഉൾപ്പെടെ രണ്ട്‌ വീടുകൾക്ക്‌ അക്രമികൾ തീയിട്ടു. ദളിത് സ്ത്രീകളെ പീഡിപ്പിക്കുകയും  യുവാക്കളെ ആക്രമിക്കുകയും ചെയ്തു. പട്ടികജാതി വിഭാഗമായ മദിഗ സമുദായത്തിനു നേരെയാണ്‌ ആക്രമണം. ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ ദയമവ്വ ദേവതയേയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ദളിത് കോളനിയിലൂടെ കടന്ന്‌ പോകുമ്പോൾ കോളനിയിലെ ഏതാനും യുവാക്കളും കുട്ടികളും ആഘോഷത്തിൽ പങ്കുചേർന്നു. ഉത്സവത്തിന്‌  സംഭാവന നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ്‌ ദളിതർ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനെ സവര്‍ണര്‍ എതിർത്തത്‌. പഞ്ചമസാലി ലിംഗായത്തുകൾ ജാതീയമായി ആക്ഷേപിച്ചപ്പോൾ  ഇരു വിഭാഗങ്ങളും തമ്മിൽ വാക്ക് തർക്കമുണ്ടായതായി നന്ദിഹള്ളി നിവാസിയും ദളിത് പത്രപ്രവർത്തകനുമായ രമേഷ് മല്ലദാദ് പറഞ്ഞു. Read on deshabhimani.com

Related News