കുഞ്ഞ്‌ ക്ഷേത്രത്തിൽ കയറി; ദളിത്‌ കുടുംബത്തിന്‌ പിഴ; 5 ‌പേർ അറസ്റ്റിൽ



ബംഗളൂരു > കർണാടകത്തിൽ രണ്ടു വയസ്സുള്ള കുഞ്ഞ്‌ ക്ഷേത്രത്തിൽ കയറിയതിന്‌ ദളിത്‌ കുടുംബത്തിൽനിന്ന്‌  25,000 പിഴ ആവശ്യപ്പെട്ട കേസിൽ അഞ്ചു പേർ അറസ്റ്റിൽ. ചെന്നദാസ സമുദായക്കാരനായ ചന്ദ്രശേഖറും കുടുംബവും മകന്റെ ജന്മദിനത്തിലാണ്‌ മിയാപുരിലെ ഹനുമാൻ ക്ഷേത്രത്തിന്‌ പുറത്ത്‌ പ്രാർത്ഥിക്കാനെത്തിയത്‌. പുറത്ത്‌ നിൽക്കുന്നതിനിടയിൽ കുഞ്ഞ്‌ ഓടി ക്ഷേത്രത്തിൽ കയറി. ഇതോടെ പൂജാരിയും മറ്റ്‌ സവർണരും  പ്രശ്‌നമുണ്ടാക്കി. അടുത്ത ദിവസം യോഗം ചേർന്ന്‌ ക്ഷേത്രം ശുദ്ധിയാക്കാൻ ചന്ദ്രശേഖറിന്റെ കുടുംബത്തോട്‌ പിഴ ആവശ്യപ്പെട്ടു. ഇത്‌ കുറച്ചുപേർ എതിർത്തതോടെയാണ്‌ കുഷ്‌താഗി പൊലീസ്‌ വിവരം അറിയുന്നത്‌. ഭയംമൂലം ചന്ദ്രശേഖർ പരാതി നൽകിയിരുന്നില്ല. സാമൂഹ്യക്ഷേമവകുപ്പ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ബാലചന്ദ്ര സംഗനലിന്റെ പരാതിയിലാണ്‌ കേസെടുത്തത്‌. Read on deshabhimani.com

Related News