ജനാധിപത്യത്തിനെതിരായ കടന്നാക്രമണം , എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും മുന്നോട്ടുവരണം : ഡി രാജ



സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്‌, ജയതി ഘോഷ്‌, അപൂർവാനന്ദ്‌, രാഹുൽ റോയ്‌ തുടങ്ങിയവരുടെ പേരുകൾ ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ പൊലീസ്‌ നടപടിയെ നിശിതമായി അപലപിക്കുന്നു. വിദ്വേഷപ്രസംഗങ്ങൾ നടത്തുകയും കലാപത്തിന്‌ പ്രേരിപ്പിക്കുകയും ചെയ്‌ത കപിൽ മിശ്ര, അനുരാഗ്‌ ഠാക്കൂർ, പർവേശ്‌ വർമ തുടങ്ങിയ ബിജെപി നേതാക്കൾക്കെതിരായി ഒരു നടപടിയും ഡൽഹി പൊലീസ്‌ സ്വീകരിച്ചിട്ടില്ല. എന്നാൽ, ഇതേ ഡൽഹി പൊലീസ്‌ പൗരത്വഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവർക്ക്‌ ഐക്യദാർഢ്യം അറിയിക്കാനായി ചെന്ന സ്‌‌ത്രീകളടക്കമുള്ള സാമൂഹ്യപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചോദ്യംചെയ്യുകയുമാണ്‌. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ കീഴിലാണ്‌ ഡൽഹി പൊലീസ്‌. ആഭ്യന്തര മന്ത്രാലയത്തിന്റെ  നിർദേശപ്രകാരമാണ്‌ ഡൽഹി പൊലീസ്‌ പ്രവർത്തിക്കുന്നത്‌. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളാണ്‌. ഈ അവകാശങ്ങളെ അട്ടിമറിക്കുകയാണ്‌ ഡൽഹി പൊലീസ്‌ ചെയ്യുന്നത്‌. ജനാധിപത്യത്തിനെതിരായുള്ള ഈ കടന്നാക്രമണത്തെ ചെറുക്കുന്നതിന്‌ എല്ലാ ജനാധിപത്യ–- മതേതര വിശ്വാസികളും യോജിപ്പോടെ മുന്നോട്ടുവരണം. Read on deshabhimani.com

Related News