ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം : ഡിസംബർ 1ന്‌ പ്രതിഷേധദിനം



ന്യൂഡൽഹി രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കും അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കുംനേരെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഡിസംബർ ഒന്നിന്‌ പ്രതിഷേധദിനം ആചരിക്കാൻ പാർടിയുടെ എല്ലാ ഘടകങ്ങളോടും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു. സംഘപരിവാർ അനുബന്ധ സംഘടനകൾ മുസ്ലിം, ക്രൈസ്‌തവ വിഭാഗങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ വർധിക്കുന്നത്‌ അങ്ങേയറ്റം ആശങ്കാജനകമാണ്‌.  ആക്രമണങ്ങൾ ഇളക്കിവിടുന്ന വിധത്തിൽ ബിജെപി നേതാക്കൾ വർഗീയസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്‌ എങ്ങനെയെന്ന്‌ ഫെയ്‌സ്‌ബുക്കിന്റെ ഈയിടെ പുറത്തുവന്ന ആഭ്യന്തരരേഖകൾ വ്യക്തമാക്കി. ഇത്തരം വർഗീയപ്രവർത്തനങ്ങളിൽ കുറ്റവാളികൾ നിയമത്തിന്റെ വലയിൽ പെടുന്നില്ല. മാത്രമല്ല, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇരകളെ സർക്കാർ ശിക്ഷിക്കുകയും ചെയ്യുന്നു–- പിബി ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News