സിപിഐ എം യുപി, ഹരിയാന സംസ്ഥാന സമ്മേളനങ്ങൾക്ക്‌ തുടക്കം



ന്യൂഡൽഹി > സിപിഐ എം ഉത്തർപ്രദേശ്‌, ഹരിയാന സംസ്ഥാന സമ്മേളനങ്ങൾക്ക്‌ തുടക്കമായി. ഉത്തർപ്രദേശ്‌ സംസ്ഥാന സമ്മേളനം അലഹബാദിൽ എസ്‌ പി കശ്യപ്‌ നഗറിൽ പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു. ഹിന്ദുത്വയും കോർപറേറ്റുകളും തമ്മിലുള്ള സഖ്യമാണ്‌ നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെന്ന്‌ കാരാട്ട്‌ പറഞ്ഞു. പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി സംസാരിച്ചു.സംസ്ഥാന സെക്രട്ടറി ഹീരാലാൽ യാദവ്‌ രാഷ്ട്രീയ, സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗം ജെ എസ്‌ മജുംദാർ പങ്കെടുത്തു. ഡി പി സിങ്‌, മധു കാർഗ്‌, ബാബുറാം യാദവ്‌ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. ഹരിയാന സംസ്ഥാന സമ്മേളനം ഹിസാറിലെ ബർവാലയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു. പൊളിറ്റ്‌ബ്യൂറോ അംഗം നീലോൽപൽ ബസു, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഡോ. കെ ഹേമലത, ജൊഗീന്ദർ ശർമ എന്നിവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി സുരേന്ദ്ര സിങ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുതിർന്ന നേതാവ്‌ ശ്രദ്ധാനന്ദ്‌ സോളങ്കി പതാക ഉയർത്തി. Read on deshabhimani.com

Related News