തെലങ്കാനയിൽ സിപിഐ എമ്മിന്റെ ജനചൈതന്യയാത്രയ്‌ക്ക്‌ ഉജ്വല സ്വീകരണങ്ങൾ



ഹൈദരാബാദ്‌ > ബിജെപിയുടെ വർഗീയ അജണ്ട തുറന്നുകാട്ടിക്കൊണ്ടുള്ള സിപിഐ എം നേതൃത്വത്തിലുള്ള ജനചൈതന്യയാത്രയ്‌ക്ക്‌ തെലങ്കാനയിലെങ്ങും ഉജ്വല സ്വീകരണങ്ങൾ. മതനിരപേക്ഷതയും ജനാധിപത്യവും സാമൂഹ്യനീതിയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയർത്തി സിപിഐ എം തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന്‌ വാഹനജാഥകളാണ്‌ പര്യടനം നടത്തുന്നത്‌. ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന വർഗീയ, കോർപ്പറേറ്റ് ബിജെപി ഭരണത്തെ തുറന്നുകാട്ടുകയാണ് ജാഥകളെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വിജൂ കൃഷ്‌ണൻ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ ആവേശകരമായ സ്വീകരണമാണ്‌ ലഭിക്കുന്നത്‌. പൊതുയോഗങ്ങളിൽ നല്ല ജനപങ്കാളിത്തമുണ്ട്‌. മിര്യാൽഗുഡയിൽ ദിവസം മുഴുവൻ പങ്കെടുക്കുകയും യോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്‌തു. ഏപ്രിൽ 5 ന് നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലി വൻ വിജയമാക്കാൻ ജാഥ ആഹ്വാനം ചെയ്‌തു - വിജൂ കൃഷ്‌ണൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. സംസ്ഥാനമെമ്പാടും പര്യടനം നടത്തി ജാഥകൾ 29ന്‌ ഹൈദരാബാദിൽ സമാപിക്കും. പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി തമിന്നേനി വീരഭദ്രം, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എസ്‌ വീരയ്യ, പോത്തിനേനി സുദർശൻ എന്നിവരാണ്‌ വിവിധ ജാഥകൾ നയിക്കുന്നത്‌. Read on deshabhimani.com

Related News