കശ്‌മീര്‍ ഭൂനിയമം ചോദ്യംചെയ്‌ത്‌ സിപിഐ എം സുപ്രീംകോടതിയിൽ



ന്യൂഡൽഹി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ജമ്മു കശ്‌മീരിലെ പുതിയ ഭൂനിയമങ്ങളെ ചോദ്യംചെയ്‌ത്‌ സിപിഐ എം സുപ്രീംകോടതിയിൽ. പുറത്തുനിന്നുള്ളവർക്കും ജമ്മു കശ്‌മീരിൽ കൃഷിഭൂമി ഉൾപ്പെടെ വാങ്ങിക്കൂട്ടാൻ സൗകര്യം ഒരുക്കുന്ന വ്യവസ്ഥകളുള്ള നിയമങ്ങളാണ്‌‌ പുറപ്പെടുവിച്ചത്‌. ജമ്മു കശ്‌മീർ പുനഃസംഘടനാനിയമം നൽകുന്ന അധികാരം ഉപയോഗിച്ചാണ്‌ പുതിയ ‌ നിയമങ്ങൾ കൊണ്ടുവന്നത്. മറ്റ്‌ സംസ്ഥാനക്കാര്‍ക്ക്‌ കൃഷിഭൂമി ഉൾപ്പെടെ വാങ്ങി അത്‌ വാണിജ്യ ആവശ്യത്തിനായി മാറ്റാന്‍ നിയമങ്ങളിൽ പഴുതുണ്ട്‌. ജമ്മു കശ്‌മീരിലെ ഭൂമിയുടെ സ്വഭാവംതന്നെ മാറ്റിമറിക്കുന്ന  നിയമം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. കാർഷിക ഭൂമി മറ്റ്‌ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്‌ ഭക്ഷ്യസുരക്ഷയെ ബാധിക്കും. ജമ്മു കശ്‌മീർ പുനഃസംഘടനാനിയമം ഭരണഘടനാവിരുദ്ധമായതിനാൽ ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ചിട്ടുള്ള പുതിയ ഭൂനിയമങ്ങളും ഭരണഘടനാവിരുദ്ധമാണ്‌. ജമ്മു കശ്‌മീർ വിഷയത്തിൽ കോടതി മുമ്പാകെയുള്ള ഹർജികളിൽ അന്തിമതീർപ്പ്‌ കൽപ്പിക്കുന്നതുവരെ പുതിയ ഭൂനിയമങ്ങൾ സ്‌റ്റേ ചെയ്യണമെന്നും കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News