‘ബുൾഡോസർരാജ്‌ ’ തടയാന്‍ സിപിഐ എം സുപ്രീംകോടതിയിൽ



ന്യൂഡൽഹി > ദക്ഷിണ ഡൽഹിയിലെ അനധികൃത ഇടിച്ചുനിരത്തൽ നടപടിക്കെതിരെ സിപിഐ എം ഡൽഹി സംസ്ഥാനകമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെന്നപേരിൽ ബുൾഡോസറുകൾ ഉപയോഗിച്ച്‌ നടത്തുന്ന ഇടിച്ചുനിരത്തൽ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന്‌ ഹർജിയിൽ ചൂണ്ടിക്കാട്ടി. നേരത്തേ, പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ ഹർജിയിൽ ജഹാംഗിർപുരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ‘ഒഴിപ്പിക്കൽ’ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശങ്ങളെ ചവിട്ടിമെതിക്കുന്നതാണ്‌ അധികൃതരുടെ ഏകപക്ഷീയ നടപടിയെന്ന്‌ സിപിഐ എം ഹർജിയിൽ ചൂണ്ടിക്കാട്ടി. പാർശ്വവൽക്കൃത വിഭാഗങ്ങളെ ലക്ഷ്യമിട്ട് സംഘംവിഹാർ, കാളിന്ദികുഞ്‌ജ്‌, ഷഹീൻബാഗ്‌ മേഖലകളിൽ ‘ഒഴിപ്പിക്കൽ’ നടക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News