സുഖ്‌വീന്ദർ സിങ്‌ പഞ്ചാബ്‌ സംസ്ഥാന സെക്രട്ടറി



ന്യൂഡൽഹി സിപിഐ എം പഞ്ചാബ്‌ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി സുഖ്‌വീന്ദർ സിങ്‌ സെഖോണിനെ തെരഞ്ഞെടുത്തു. 36 അംഗ സംസ്ഥാന കമ്മിറ്റിയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ലുധിയാനയിൽ ചേർന്ന സമ്മേളനം പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു. ഐതിഹാസികമായ കർഷകസമരം വിജയിപ്പിച്ചതിൽ പഞ്ചാബിന്‌ നിർണായക പങ്കുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഭഗത്‌സിങ്ങിന്റെയും ഉദ്ദം സിങ്ങിന്റെയും പിന്തുടർച്ചക്കാർ ജനകീയപോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകരണമെന്നും യെച്ചൂരി പറഞ്ഞു. പൊളിറ്റ്‌ബ്യൂറോ അംഗം നീലോൽപൽ ബസു പങ്കെടുത്തു. Read on deshabhimani.com

Related News