ബിഎസ്‌എഫിന്റെ അധികാരമേഖല വികസിപ്പിച്ചത്‌ പിൻവലിക്കണം: സിപിഐ എം



ന്യൂഡൽഹി ബിഎസ്‌എഫിന്റെ അധികാരപരിധി ബംഗാൾ, പഞ്ചാബ്‌, അസം സംസ്ഥാനങ്ങളിൽ രാജ്യാന്തര അതിർത്തിയിൽനിന്ന്‌ 15 കിലോമീറ്ററായിരുന്നത്‌ 50 കിലോമീറ്ററായി വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. കേന്ദ്രതീരുമാനം സംസ്ഥാനങ്ങളുടെ അവകാശത്തിനും ഫെഡറൽ തത്വങ്ങൾക്കും നേരെയുള്ള കടന്നാക്രമണമാണ്‌. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ്‌ കേന്ദ്രം തീരുമാനമെടുത്തത്‌. പൊലീസിന്റെ പ്രവർത്തനവും ക്രമസമാധാനവും സംസ്ഥാന വിഷയമാണ്‌. കേന്ദ്രതീരുമാനം ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും- പിബി ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News