ബിഹാറില്‍ ഭൂസമരത്തിന് നേതൃത്വം നല്‍കിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്നു

അശോക് കേസരിയുടെ മൃതദേഹത്തിനരികെ കുടുംബാംഗങ്ങള്‍


പാട്‌ന > ബിഹാറില്‍ കുടിയൊഴിപ്പിക്കലിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയ സിപിഐ എം നേതാവിനെ ജന്മിയുടെ ഗുണ്ടകള്‍ കൊലപ്പെടുത്തി. ഖഗാറിയ ജില്ലയിലെ റാണിസാഗര്‍പുര ബ്രാഞ്ച് സെക്രട്ടറി അശോക് കേസരിയാണ് കൊല്ലപ്പെട്ടത്. പാവപ്പെട്ടവരുടെ പേരിലുള്ള ഭൂമി പ്രദേശത്തെ ധനിക ഭൂപ്രഭുവിന്റെ പേരില്‍ എഴുതിക്കൊടുക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഐ എം പ്രക്ഷോഭം ആരംഭിച്ചു. അശോക് ആയിരുന്നു സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്. സമരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കെയാണ് ജന്മിയുടെ ഗുണ്ടകള്‍ വെള്ളിയാഴ്ച രാത്രി അശോകിനെ ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ബിഹാഫിലെ ബിജെപി സര്‍ക്കാര്‍ ക്രിമിനലുകളെ ഭരണം ഏല്‍പ്പിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സംസ്ഥാന സെക്രട്ടറി അവദേശ് കുമാര്‍ പറഞ്ഞു. അശോകിന്റെ കൊലയാളികളെ ഉടന്‍പിടികൂടി ശിക്ഷ ഉറപ്പാക്കുകയും, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News