ധീര ദേശാഭിമാനികളെ 
അനുസ്‌മരിച്ച്‌ സിപിഐ എം



ന്യൂഡൽഹി ബ്രിട്ടീഷ്‌ സാമ്രാജ്യത്വശക്തികളെ ജീവൻ ബലിനൽകി പ്രതിരോധിച്ച ധീര ദേശാഭിമാനികളായ ഭഗത്‌സിങ്, രാജ്‌ഗുരു, സുഖ്‌ദേവ്‌ എന്നിവരെ രക്തസാക്ഷി ദിനത്തിൽ അനുസ്‌മരിച്ച്‌ സിപിഐ എം. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്‌, സുഭാഷിണി അലി, തപൻ സെൻ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹി ഗോൾ ചക്രത്തിനു സമീപമുള്ള ഭഗത്‌സിങ്ങിന്റെ പ്രതിമയിൽ പുഷ്‌പചക്രം അർപ്പിച്ചു. കേന്ദ്രസെക്രട്ടറിയറ്റംഗങ്ങളായ മുരളീധരൻ, അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ലാഹോർ ഗൂഢാലോചനക്കുറ്റം ചുമത്തി മൂവരെയും 1931 മാർച്ച്‌ 23നാണ്‌ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്‌. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ ഹർകിഷൻ സിങ് സുർജിത്ത്‌ ഭവനിൽ അനുസ്‌മരണം സംഘടിപ്പിച്ചു. അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി സംസാരിച്ചു. ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. പഞ്ചാബിലെ ഘോഷിയാർപൂരിൽ നടന്ന ഭഗത്‌ സിങ്‌ അനുസ്‌മരണവും സിപിഐ എം മുൻ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ്‌ സുർജിത്ത്‌ ജന്മവാർഷികാഘോഷവും സിപിഐ എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു.   Read on deshabhimani.com

Related News