ജനാധിപത്യവിശ്വാസികൾ ഒന്നിക്കണം: സിപിഐ



ന്യൂഡൽഹി> കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയെ തിരക്കിട്ട്‌ അയോഗ്യനാക്കിയ നടപടി രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചും ഭരണഘടനസ്ഥാപനങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചും  ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന്‌ സിപിഐ ദേശീയ സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. വിവിധ വിഷയങ്ങളിന്മേൽ രാഷ്‌ട്രപതിയെ കാണാൻ ശ്രമിച്ച പാർലമെന്റ്‌ അംഗങ്ങളെ അറസ്‌റ്റുചെയ്‌തത്‌ അപലപനീയമാണ്‌. ബിജെപി ആർഎസ്‌എസ്‌ ഭരണത്തിൽനിന്ന്‌ രാജ്യത്തെ രക്ഷിക്കാൻ മതനിരപേക്ഷ, ജനാധിപത്യവിശ്വാസികളായ ജനങ്ങൾ ഒന്നിച്ച്‌ പോരാടണമെന്ന്‌  സിപിഐ ആഹ്വാനം ചെയ്തു. Read on deshabhimani.com

Related News