കർണാടകത്തിൽ ഗോവധ നിരോധനം പിൻവലിക്കൽ ; കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി



ബംഗളൂരു കർണാടകത്തിൽ ഗോവധ നിരോധന നിയമം പുനഃപരിശോധിച്ചേക്കുമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശവുമായി ബിജെപി രംഗത്ത്‌. ഗോവധ നിരോധനം പിൻവലിക്കാൻ കോൺഗ്രസ്‌ തീരുമാനിച്ചാൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുമെന്ന്‌ മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പർഷോത്തം രൂപാല പറഞ്ഞു. കർണാടകത്തിൽ ഗോവധ നിരോധന നിയമം പുനഃപരിശോധിക്കുമെന്ന്‌ മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. Read on deshabhimani.com

Related News