രാജ്യത്ത് 94 ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍; ആകെ മരണം 1.36 ലക്ഷം



ന്യൂഡല്‍ഹി> രാജ്യത്ത് 24 മണിക്കൂറിനിടെ 41,810 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,92,920 ആയി.   ശനിയാഴ്ച മാത്രം 12,83,449 സാംപിളുകള്‍ പരിശോധിച്ചു.  രാജ്യത്ത് ആകെ 13,95,03,803 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.ഒറ്റ ദിവസം 496 പേര്‍ മരിച്ചതോടെ ആകെ മരണം 1,36,696. നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,53,956 പേര്‍ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ 42,298 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 88,02,267 അതേസമയം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്സിന്  അടിന്തിര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു. ഓക്സ്ഫഡ് വാക്സിന്‍ നിര്‍മാണത്തിന് തയ്യാറെടുക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. ആദാര്‍ പൂനാവാല ഇക്കാര്യം പറഞ്ഞത്.   Read on deshabhimani.com

Related News