ഒക്‌ടോബറിൽ
80 ലക്ഷം ഡോസ്‌ ഇന്ത്യ കയറ്റിവിടും



ന്യൂഡൽഹി ഒക്ടോബർ അവസാനത്തോടെ 80 ലക്ഷം കോവിഡ്‌ വാക്‌സിൻ ഡോസ്‌ ഇന്ത്യ കയറ്റുമതി ചെയ്യുമെന്ന്‌ സർക്കാർ വൃത്തങ്ങൾ. യുഎസ്‌ സമ്മർദത്തെ തുടർന്ന്‌ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാൻ കഴിഞ്ഞയാഴ്‌ചയാണ് തീരുമാനിച്ചത്. രാജ്യത്ത്‌ രണ്ടു ഡോസ്‌ എടുത്തവരുടെ എണ്ണം 23 ശതമാനം മാത്രം. ഡിസംബർ അവസാനത്തോടെ 18 വയസ്സിന്‌ മുകളിൽ പ്രായക്കാരായ എല്ലാവർക്കും രണ്ടു ഡോസ്‌ നൽകുമെന്ന്‌ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിന് പ്രതിദിനം ഒരു കോടി ഡോസ് വേണം. രാജ്യത്ത്‌ വാക്‌സിന്‍ പ്രക്രിയ പൂർത്തിയാകുംമുമ്പുള്ള കയറ്റുമതിയില്‍ പ്രതിഷേധമുയരുന്നിരുന്നു. Read on deshabhimani.com

Related News