കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ : രാജ്യത്ത‍് 100 കോടി ഡോസ് കടന്നു



ന്യൂഡൽഹി രാജ്യത്ത്‌ കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ 100 കോടി കടന്നു. ജനുവരി 16ന്‌ ആരംഭിച്ച കുത്തിവയ്‌പ്‌ 279 ദിവസമെടുത്താണ്‌ 100 കോടിയിലെത്തിയത്‌. ഒരു ഡോസ്‌ എടുത്തവർ 71.03 കോടി (ജനസംഖ്യയുടെ 51 ശതമാനം), രണ്ടു ഡോസും എടുത്തവര്‍ 29.4 കോടി (21 ശതമാനം). പ്രായപൂർത്തിയായവരിൽ 75 ശതമാനം ആദ്യ ഡോസും 31 ശതമാനം രണ്ടു ഡോസുമെടുത്തു. യുപി, ബിഹാർ, ജാർഖണ്ഡ്‌, ബംഗാൾ, തമിഴ്‌നാട്‌, മഹാരാഷ്ട്ര, പഞ്ചാബ്‌, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ പിന്നില്‍. ഇന്ത്യ ചരിത്രം കുറിച്ചെന്ന്‌ പ്രധാനമന്ത്രി ട്വീറ്റ്‌ ചെയ്തു. ചെങ്കോട്ടയിൽ ഏറ്റവും വലിയ ദേശീയപതാക ഉയർത്തിയതടക്കം ആഘോഷ പരിപാടികളും കേന്ദ്രസർക്കാർ സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും ഇന്ത്യയെ അഭിനന്ദിച്ചു. Read on deshabhimani.com

Related News