കോവിഡ്‌ : 1.35 ലക്ഷം കടന്ന്‌ മരണം ; രോഗികൾ 92.5 ലക്ഷത്തിലേറെ



ന്യൂഡൽഹി രാജ്യത്ത്‌ കോവിഡ്‌ മരണം 1.35 ലക്ഷം കടന്നു. രോഗികൾ 92.5 ലക്ഷത്തിലേറെ. പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും പ്രതിദിന രോഗമുക്തരേക്കാൾ കൂടുതലായി. 24 മണിക്കൂറിൽ 44376 പേർക്ക്‌  കോവിഡ്‌ സ്ഥിരീകരിച്ചപ്പോൾ 37816 പേരാണ്‌ രോഗമുക്തരായത്‌. 24 മണിക്കൂറിൽ 481 പേർ  മരിച്ചു. കൂടുതൽ മരണം ഡൽഹിയിൽ–- 109. ബംഗാൾ–- 49, യുപി–- 33, ഹരിയാന–- 33, മഹാരാഷ്ട്ര–- 30, പഞ്ചാബ്‌–- 22, ഛത്തിസ്‌ഗഢ്‌–- 21, രാജസ്ഥാൻ–- 19, കർണാടക–- 17 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ മരണം. രാജ്യത്ത്‌ പരിശോധന 13.5 കോടിയിലേറെ. 24 മണിക്കൂറിൽ 11.59 ലക്ഷം പരിശോധന നടത്തി.  4.45 ലക്ഷം പേർ ചികിത്സയിൽ‌.   കോവിഡ്‌ വ്യാപനം വീണ്ടും രൂക്ഷമായതോടെ പഞ്ചാബിൽ നഗരങ്ങളിലും പട്ടണങ്ങളിലും ഡിസംബർ ഒന്ന്‌ മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹി, ഗോവ, രാജസ്ഥാൻ, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ മഹാരാഷ്ട്രയിൽ കോവിഡ്‌ പരിശോധന നിർബന്ധമാക്കി. Read on deshabhimani.com

Related News