ഒറ്റദിനം 91,096 രോ​ഗികൾ ; ആകെ രോഗികള്‍ 51 ലക്ഷം പിന്നിട്ടു



ന്യൂഡൽഹി രാജ്യത്ത്‌  24 മണിക്കൂറിനിടെ 91,096 രോ​ഗികള്‍, 1283 മരണം. ആകെ രോഗികള്‍ 51 ലക്ഷം പിന്നിട്ടു. മരണം 83000 ത്തിലേറെ. 24 മണിക്കൂറില്‍ 82,961 രോഗമുക്തര്‍. രോഗമുക്തി നിരക്ക് 78.53 ശതമാനം‌. ആകെ രോഗമുക്തർ 39.42 ലക്ഷത്തിലേറെ. ചികിത്സയില്‍ 9,95,933 പേര്‍. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, യുപി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരിൽ 60 ശതമാനവും. മഹാരാഷ്ട്രയിൽ രോ​ഗികള്‍ 11 ലക്ഷം പിന്നിട്ടു. -ആന്ധ്രയിൽ കോവിഡ് മരണം അയ്യായിരം കടന്നു. രോഗികള്‍ ആറു ലക്ഷത്തോടടുത്തു. നിധിൻ ഗഡ്‌കരിക്ക്‌ കോവിഡ്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്‌കരിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ക്ഷീണം അനുഭവപ്പെട്ട്‌ ഡോക്ടറെ കാണിച്ച്‌ പരിശോധിച്ചപ്പോൾ  കോവിഡ്‌ പോസിറ്റീവായെന്ന്‌ അദ്ദേഹം ട്വീറ്റ്‌ചെയ്‌തു. കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്ക്കും ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ്‌കുമാർ ഗുപ്‌തയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി ബിജെപി ഓഫീസിലെ നിരവധി പേർക്ക് രോഗമുണ്ട്. -കോയമ്പത്തൂർ മുൻ എംപിയും മുതിർന്ന ബിജെപി നേതാവുമായ സി പി രാധാകൃഷ്ണനും രോ​ഗം സ്ഥിരീകരിച്ചു. Read on deshabhimani.com

Related News